Malappuram
വേങ്ങര ഉപതിരഞ്ഞെടുപ്പ് റമസാനില്‍ നടത്തരുതെന്ന് ലീഗ്
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് റമസാനില്‍ നടത്തരുതെന്ന് ആവശ്യപ്പെട്ട് ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയതായി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വേങ്ങര ന്യൂനപക്ഷ ഭൂരിപക്ഷ മണ്ഡലമായതിനാല്‍ റമസാനിലെ നോമ്പ് ഏറെ പ്രയാസം സൃഷ്ടിക്കും. ഇതിനാല്‍ മഴക്കാലത്തു തിരഞ്ഞെടുപ്പ് നടത്തിയാലും റമസാനില്‍ നടത്തരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതോടൊപ്പംതന്നെ ഇപ്പോഴത്തെ കടുത്ത വരള്‍ച്ചയും പരിഗണിക്കണം, നിലവില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്ഥാനാര്‍ഥിയെ കുറിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----