Connect with us

Gulf

38 വര്‍ഷത്തെ പ്രവാസം; സിദ്ധീഖ് മടങ്ങുന്നു

Published

|

Last Updated

റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയില്‍ ഖദീജ ടീ സ്റ്റാള്‍ നടത്തിവന്ന തിരൂര്‍ സ്വദേശി ടി സിദ്ദീഖ് പ്രവാസം മതിയാക്കി മടങ്ങുന്നു. 1979 ല്‍ ബോംബെ വഴിയാണ് സിദ്ദീഖ് യു എ ഇയിലെത്തിയത്.

മേരീസില്‍ ജ്യേഷ്ഠ സഹോദര്‍ന്‍ തുടങ്ങിവെച്ച ടീസ്റ്റാള്‍ നടത്തിവരികയായിരുന്നു. അലങ്കരിച്ച കഫ്തീരിയകളിലെ നിറമാര്‍ന്ന ചായകളും ശീതീകരിച്ച ഭക്ഷണങ്ങളുമല്ല സിദ്ദീഖിന്റെ കടയില്‍ ഒരുക്കുന്നത്. നാടന്‍ ചായയും കോഫിയും വെള്ളവും മാത്രമാണ് സിദ്ദീഖിനെ തേടിയെത്തുന്നവര്‍ക്ക് നല്‍കുന്നത്.
കടയുടെ പുറത്ത് ഒരുക്കിയ കസേരകളില്‍ വൈകുന്നേരം മുതല്‍ രാത്രി വൈകിയും സ്വദേശികളും യമനികളും സോമാലിയക്കാരും നാട്ടുവര്‍ത്തമാനം പറഞ്ഞിരുന്ന് ചായ കുടിക്കുന്നത് സിദ്ദീഖിന്റെ കടയുടെ മുന്നിലെ സ്ഥിരം കാഴ്ചയാണ്

പ്രവാസത്തിന്റെ 38 വര്‍ഷവും ഒരേ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായതിലുള്ള സന്തോഷവും ഇത്രയും കാലത്തിനിടയിയില്‍ തൊഴിലില്ലാത്തവര്‍ക്കും മറ്റും സാമ്പത്തികം ഉള്‍പെടെയുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തു എന്ന സംതൃപ്തിയും സിദ്ദീഖിനുണ്ട്. ഇന്ന് സ്വദേശമായ തിരൂര്‍ ചെറിയ പറപ്പൂരിലേക്ക് മടങ്ങും. വിവരങ്ങള്‍ക്ക് 055- 588 7049.

Latest