Connect with us

International

അമേരിക്ക- ഉത്തരകൊറിയ യുദ്ധം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്‌

Published

|

Last Updated

സോള്‍: അമേരിക്കയും- ഉത്തരകൊറിയയും തമ്മില്‍ ഏത് നിമിഷവും യുദ്ധമുണ്ടായേക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് അണുപരീക്ഷണമെന്ന നിലപാടില്‍ ഉത്തരകൊറിയ ഉറച്ചുനിന്നതോടെയാണ് ഏത് നിമിഷവും യുദ്ധം ഉണ്ടായേക്കാമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ പറഞ്ഞു. ഇരു രാജ്യങ്ങളും സൈനിക വിന്യാസം ശക്തിപ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇരു പക്ഷവും പ്രകോപിപ്പിക്കാതെ ശാന്തത പുലര്‍ത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. എന്നാല്‍ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെമന്ന ഭീതിയിലാണ് ലോകം.

കൊറിയയുടെ തുടര്‍ച്ചയായ ആണവപരീക്ഷണങ്ങളില്‍ അതൃപ്തിയുള്ള അമേരിക്ക സൈനിക നടപടിയിലൂടെ അത് നേരിടാനാണ് ഒരുങ്ങുന്നത്. സിറിയയില്‍ ഐസിസിനെതിരെ എക്കാലത്തെയും വലിയ ആണവേതര ബോംബ് പ്രയോഗിച്ച് ഡോണള്‍ഡ് ട്രംപ് നയം വ്യക്തമാക്കിക്കഴിഞ്ഞു. അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയയും ഭീഷണിപ്പെടുത്തുന്നു.

ചൈനയില്‍ നിന്നും കൊറിയയിലേക്കുള്ള വിമാന സര്‍വീസ് ഇന്ന് മുതല്‍ നിര്‍ത്തലാക്കിയേക്കും.
ആറാമത്തെ ആണവ ബോംബ് പരീക്ഷണത്തിനോ മിസാല്‍ പരീക്ഷണത്തിനോ കൊറിയ ഇന്ന് തന്നെ തുനിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്തരത്തിലൊരു പ്രകോപനമുണ്ടായാല്‍ ഒരു യുദ്ധത്തിലേക്കാവും കാര്യങ്ങള്‍ നീങ്ങും

Latest