Connect with us

Kerala

കേരള എക്‌സ്പ്രസ് ട്രോളിയില്‍ ഇടിച്ചു; ട്രെയിനുകള്‍ വൈകി ഓടുന്നു

Published

|

Last Updated

ശാസ്താംകോട്ട: തിരുവനന്തപുരത്ത് നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസ് ട്രെയിന്‍ ട്രോളിയില്‍ ഇടിച്ചതിനെ തുടര്‍ന്ന് കൊല്ലം വഴിയുള്ള ട്രൈനുകള്‍ വൈകുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ട്രാക്ക് പരിശോധനക്കിടെ ട്രോളിയില്‍ ട്രെയിന്‍ ഇടിച്ചത്. ട്രെയിന്‍ വരുന്നത് കണ്ട് ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.

ട്രോളിയുമായുള്ള കൂട്ടിയിടിയില്‍ ട്രെയിനിന്റെ എന്‍ജിന്‍ തകരാറിലായതിനാല്‍ ഇതുവഴിയുള്ള മറ്റു ട്രൈനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടുകയായിരുന്നു. കായംകുളത്ത് നിന്ന് പകരം എന്‍ജിന്‍ എത്തിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് കേരളാ എക്‌സ്പ്രസ് യാത്ര തുടര്‍ന്നത്.

കൊച്ചുവേളി-യശ്വന്ത്പൂര്‍ എസി എക്സ്പ്രസ്(16562). കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍ഡ് എക്സ്പ്രസ്(16525), തിരുവനന്തപുരം-ചെന്നൈ മെയില്‍(12624) തുടങ്ങിയ ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

Latest