Connect with us

National

ബാബരി കേസ്: അഡ്വാനി അടക്കം നേതാക്കൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. രണ്ട് വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലേ എന്നും കോടതി ചോദിച്ചു. കേസില്‍ ഇന്ന് വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി വാക്കാല്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്. ജസ്റ്റിസുമാരായ പി.സി.ഘോഷ്, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. കേസിൽ വിധിപറയുന്നത് സുപ്രീം കോടതി മാറ്റിവെക്കുകയും ചെയ്തു.

അദ്വാനി അടക്കം ബി.ജെ.പി നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള സംയുക്ത കുറ്റപത്രം ലക്‌നൌ വിചാരണ കോടതിയില്‍ സമര്‍പ്പിക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. എല്‍.കെ അദ്വാനി, കല്യാണ്‍സിങ്, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരെ ഗൂഢാലോചനക്കേസില്‍ കുറ്റവിമുക്തരാക്കിയ കീഴ്‌കോടതി വിധികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രിം കോടതിയെ സമീപിച്ചത്.

ൻ ഒരുക്കമെന്ന് എൽ.കെ. അഡ്വാനി വ്യക്തമാക്കി. സുപ്രീംകോടതിയിലാണ് അഡ്വാനിയുടെ അഭിഭാഷകൻ നിലപാടറിയിച്ചത്. റായ്ബറേലി കോടതിയിൽ വിചാരണ നേരിടാൻ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest