Connect with us

National

സര്‍താജിന്റെ നിലപാടില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു: രാജ്‌നാഥ് സിംഗ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ലക്‌നൗവില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരന്‍ (ഐഎസ്) സൈഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന പിതാവ് സര്‍താജിന്റെ നിലപാടിനെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്. സര്‍താജിന്റെ നിലപാടില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നതായി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ പറഞ്ഞു. ഒരു വഞ്ചകന് തന്റെ മകനായിരിക്കാന്‍ സാധിക്കില്ലെന്ന് സര്‍താജ് വ്യക്തമാക്കിയിരുന്നു.

അദ്ദേഹം ഐഎസ് ഭീകരവാദിയായ സെയ്ഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ തയാറായില്ല. രാജ്യം മുഴുവന്‍ അദ്ദേഹത്തെയോര്‍ത്ത് അഭിമാനിക്കുന്നവെന്നും സിങ് പറഞ്ഞു. ലക്‌നൗവില്‍ സെയ്ഫുല്ലയും സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും, രാജ്യത്ത് വര്‍ധിച്ചുവരുന്ന ഐഎസ് സ്വാധീനത്തെക്കുറിച്ചും സഭയില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. ഈ വിഷയത്തേക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യക്തമാക്കി.

രാജ്യദ്രോഹിയായ ഒരാളുടെ മൃതദേഹം ഏറ്റുവാങ്ങുന്നത് രാജ്യത്തിന്റെ താല്‍പര്യമല്ല. ഒരു കാരണവശാലും സൈഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നായിരുന്നു സര്‍താജിന്റെ നിലപാട്. ജോലിക്ക് പോകാത്തതിനെ തുടര്‍ന്ന് രണ്ടരമാസം മുന്‍പ് സൈഫുല്ലയെ തല്ലിയിരുന്നു. ഇതിനു പിന്നാലെ, അവന്‍ വീടു വിട്ട് പോയി. പിന്നെ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. സൗദിയിലേക്ക് പോകുന്നുവെന്നാണ് കഴിഞ്ഞ തിങ്കളാഴ്ച വിളിച്ചു പറഞ്ഞത് പിതാവ് പറഞ്ഞു.

 

Latest