Connect with us

Kerala

നടരാജപിള്ളക്കെതിരായ വിമര്‍ശം; പിണറായി മാപ്പ് പറയണമെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യ സെക്രട്ടറിയും രണ്ടു തവണ മന്ത്രിയും ആറ് തവണ എംഎല്‍എയുമായിരുന്ന പിഎസ് നടരാജപിള്ളയെ ഏതോ ഒരു പിള്ളയെന്ന് വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. നടരാജപിള്ളയുടെ മകന്‍ വെങ്കിടേശന്റെ പേരൂര്‍ക്കടയിലെ വസതി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍.

ആദരണീയനായ നടരാജപിള്ളയെ ഇത്തരത്തില്‍ മുഖ്യമന്ത്രി അപമാനിച്ചത് പദവിക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല. മുഖ്യമന്ത്രി തെറ്റ് തിരുത്താന്‍ തയാറാകണം. ഇത്രയധികം തെറ്റുകള്‍ ചെയ്യുകയും അഴിമതി നടത്തുകയും ചെയ്ത ലോ അക്കാദമി മാനേജ്‌മെന്റിനെ സഹായിക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എന്തിനാണ് വ്യാഗ്രത കാണിക്കുന്നത്. വിദ്യാര്‍ഥി സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ ചെറുക്കും. ലോ അക്കാദമിയുടെ കൈവശമിരിക്കുന്ന അനധികൃത ഭൂമി തിരിച്ചുപിടിക്കണം. ഇനിയെങ്കിലും സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് സമരം അവസാനിപ്പിക്കണമെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest