Connect with us

National

പെണ്‍കുട്ടികള്‍ക്ക് സൗന്ദര്യമില്ലാത്തതാണ് സ്ത്രീധനത്തിന് കാരണമെന്ന് പാഠപുസ്തകം

Published

|

Last Updated

മുംബൈ: പെണ്‍കുട്ടികള്‍ക്ക് സൗന്ദര്യമില്ലാത്തതും അംഗവൈകല്യവുമാണ് സ്ത്രീധന സമ്പ്രദായത്തിന് കാരണമെന്ന് മഹാരാഷ്ട്രയിലെ പാഠപുസ്തകം. മഹാരാഷ്ട്രയിലെ പ്ലസ്ടു സോഷ്യോളജി പാഠപുസ്തകത്തിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശമുള്ളത്. മതം, ജാതിസമ്പ്രദായം, സാമൂഹികാവസ്ഥ തുടങ്ങിയ കാരണങ്ങള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയുടെ സൗന്ദര്യക്കുറവും കാരണമായി പറയുന്നത്.

ഒരു പെണ്‍കുട്ടിക്ക് വൈരൂപ്യമോ അംഗവൈകല്യമോ ഉണ്ടെങ്കില്‍ അവളുടെ വിവാഹം കഴിയുക എന്നത് ബുദ്ധിമുട്ടാണ്. അത്തരം പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ വരനോ വരന്റെ വീട്ടുകാരോ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടും. അങ്ങനെയുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്ന സ്ത്രീധനം കൊടുക്കാന്‍ ബാധ്യസ്ഥരായിത്തീരും. ഇത് സ്ത്രീധനമെന്ന് ആചാരം കൂടാന്‍ കാരണമാകുന്നുവെന്നാണ് പാഠപുസ്തകത്തിലെ പരാമര്‍ശം.

Latest