Kerala
വിഎസ് അച്യുതാനന്ദനെതിരെ നടപടിയില്ല; താക്കീത് മാത്രം
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ നടപടി വേണമെന്ന സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം സിപിഎം കേന്ദ്ര കമ്മിറ്റി തള്ളി. അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റി താക്കീത് ചെയ്തു. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസിന്റെ നടപടി അച്ചടക്കലംഘനമാണെന്ന് പോളിറ്റ്ബ്യൂറോ കമ്മീഷന്‍ നേരത്തെ വിലയിരുത്തിയിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന വിഎസിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചില്ല. പകരം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തും. ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനും പികെ ശ്രീമതിക്കുമെതിരെയും നടപടി വേണ്ടെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.







