Connect with us

Ongoing News

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തിരിക്കാനുള്ള യോഗ്യത തനിക്കില്ലെന്ന് ഗാംഗുലി

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തിരിക്കാനുള്ള യോഗ്യത തനിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. പ്രസിഡന്റ് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിയുടെ പേര് പരിഗണിക്കുന്നുവെന്ന വാര്‍ത്ത പരന്നതോടെയാണ് തന്റെ നിലപാട് വ്യക്തമാക്കി ഗാംഗുലി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ബിസിസിഐ പോലുള്ള വലിയ വേദികളുടെ അധ്യക്ഷനാകാനുള്ള യോഗ്യത തനിക്ക് ഇപ്പോളില്ലെന്നാണ് ഗാംഗുലിയുടെ നിലപാട്.ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളു. അവിടെ ഇനിയും രണ്ട് വര്‍ഷം കൂടി ബാക്കി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഗാംഗുലിയുടെ ബിസിസിഐ രംഗപ്രവേശനത്തെ അനുകൂലിച്ച് സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ നിലപാട് വ്യക്തമാക്കി ഗാംഗുലി രംഗത്ത് വന്നത്.

Latest