Connect with us

Kerala

കൊച്ചിയില്‍ വന്‍ കറന്‍സി വേട്ട: അഞ്ച് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ അസാധുവായ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ മാറ്റിനല്‍കുന്ന സംഘത്തില്‍ നിന്ന് 37.5 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ ആദായനികുതിവകുപ്പ് പിടിച്ചെടുത്തു. കൊച്ചിയില്‍ അറസ്റ്റിലായ സംഘത്തില്‍ രണ്ട് മലയാളികളും മൂന്ന് തമിഴ്‌നാട് സ്വദേശികളുമാണുള്ളത്.

കൊച്ചി ഇടപ്പള്ളിയില്‍ വെച്ച് നോട്ട് കൈമാറാമെന്ന വ്യാജേന ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന വേഷം മാറിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് അഞ്ഞൂറ് രൂപയുടെ ഒരു കെട്ട് നോട്ട് കൈമാറുകയും പകരം പുതിയ നോട്ടുകള്‍ വാങ്ങുകയും ചെയ്തു. പിടിയിലായ അഞ്ചുപേരെ ആദായനികുതി വകുപ്പ് ഓഫീസില്‍ ചോദ്യംചെയ്തുവരികയാണ്.

Latest