Connect with us

Palakkad

സുമനസ്സുകളുടെ സഹായം തേടി റിസ്‌വാന തസ്‌നി

Published

|

Last Updated

മണ്ണാര്‍ക്കാട്: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കണ്ടമംഗലം എടപ്പറമ്പന്‍ വീട്ടില്‍ അബ്ദുല്‍ റസാഖിന്റെ മകള്‍ റിസ്‌വാന തസ്‌നി (14) സുമനസ്സുകളുടെ സഹായം തേടുന്നു. മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

കൃത്രിമ ശ്വസനോപകരണങ്ങളുടെ സഹായത്താല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടി സാധാരണ അവസ്ഥയിലേക്ക് മടങ്ങിവരാന്‍ ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന വിദഗ്ദ ചികിത്സ ആവശ്യമായി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഒരു ദിവസം 60,000 ത്തോളം രൂപ ചിലവ് വരുന്നതിനാല്‍ നിത്യവൃത്തിക്കായി ഏറെ പ്രയാസപെടുന്ന ഈ കുടുംബത്തിന് ഈ തുക താങ്ങാവുന്നതിലുമപ്പുറമാണ്. എം.ഇ.എസ് സ്‌കൂളിലെ കാന്റീന്‍ ജീവനക്കാരനാണ് പിതാവ് റസാഖ്. റിസ്‌വാനയെ സഹായിക്കുന്നതിനായി എം.ഇ.എസ് സ്‌കൂള്‍ കേന്ദ്രീകരിച്ച് കണ്ടമംഗലം, അവണക്കുന്ന് റിസ്‌വാന തസ്‌നി ചികിത്സാ നിധി, മണ്ണാര്‍ക്കാട് എന്ന പേരില്‍ എം ഇ എസ് ജില്ലാ പ്രസിഡന്റ് എ ജബ്ബാറലി പ്രസിഡന്റും സ്‌കൂള്‍ പി ടി എ പ്രസിഡന്റ് മുസ്തഫ ഹാജി കണ്‍വീനറും സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എ.ഹബീബ് ട്രഷററുമായ സമിതി രൂപീകരിച്ചിച്ചിട്ടുണ്ട്. സഹായങ്ങള്‍ സ്വരൂപിക്കുന്നതിന് കുമരംപുത്തൂര്‍ എസ് ബി ടി ശാഖയില്‍ 67382613469, ഐ എഫ് സി കോഡ് എസ് ബി.ടി ആര്‍ 0000927 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 9495088248.

---- facebook comment plugin here -----

Latest