Kerala
നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പറയാനാകില്ലെന്ന് കോടിയേരി
തിരുവനന്തപുരം: മാവോയിസ്റ്റുകളെ കീഴടങ്ങാന്‍ അനുവദിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം തെറ്റാണ്. മറ്റ് സംസ്ഥാനങ്ങളിലെപോലെ കസ്റ്റഡിയില്‍ എടുത്ത് വെടിവെച്ച് കൊല്ലല്‍ ഇവിടെ നടന്നിട്ടില്ല. ഏറ്റുമുട്ടല്‍ കൊലയാണോ എന്ന കാര്യം കൂടുതല്‍ പരിശോധിച്ച ശേഷം മാത്രമേ പറയാന്‍ കഴിയൂവെന്നും മാവോയിസ്റ്റുകള്‍ ഭരണഘടനയെ അംഗീകരിക്കണമെന്നും കോടിയേരി പറഞ്ഞു.
അതേസമയം മാവോയിസ്റ്റുകളെ വെടിവെച്ച കൊന്ന നടപടി തെറ്റാണെന്ന് വ്യക്തമാക്കി വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു. ഇതിനുപിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന് നിലപാട് വ്യക്തമാക്കിയത്.
---- facebook comment plugin here -----