Connect with us

Gulf

നടന്ന് പോകുന്നവര്‍ സൂക്ഷിക്കുക, പിഴ വരുന്നു

Published

|

Last Updated

റിയാദ്: നടന്ന് പോകാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള വഴികളിലൂടെയല്ലാതെ നടക്കുകയോ റോഡുകള്‍ ക്രോസ് ചെയ്യാന്‍ അനുമതിയുള്ള സ്ഥലങ്ങളില്‍ക്കൂടെയല്ലാതെ മുറിച്ച് കടക്കുകയോ സിഗ്‌നല്‍ ലൈറ്റ് അവഗണിച്ച് റോഡ് മുറിച്ച് കടക്കുകയോ ചെയ്താല്‍ ഇനി പിഴ വീഴും. 100 റിയാലായിരിക്കും ഫൈന്‍ തുക.

ട്രാഫിക് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ സഹ്രാനിയാണ് ഇക്കാര്യം അറിയിച്ചത് . വാഹനങ്ങളില്‍ നിന്ന് സിഗരറ്റുകളോ വേസ്റ്റുകളോ റോഡിലെറിഞ്ഞാലും 100 റിയാല്‍ പിഴ ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞു .

റോഡില്‍ തുപ്പുന്ന െ്രെഡവര്‍മാര്‍ക്ക് പിഴ ചുമത്തുമെന്ന് നേരത്തെ ട്രാഫിക് മേധാവി അറിയിച്ചിരുന്നു.

---- facebook comment plugin here -----

Latest