Connect with us

International

ദില്‍മയുടെ ഇംപീച്ച്‌മെന്റ് പ്രമേയത്തിനു പാര്‍ലമെന്റ് അധോസഭയുടെ അംഗീകാരം

Published

|

Last Updated

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനു തിരിച്ചടി. ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റിന്റെ അധോസഭ അംഗീകരിച്ചു. അഴിമതി ആരോപണത്തിന്റെ പേരിലാണു ദില്‍മയ്‌ക്കെതിരായ നടപടി. ദില്‍മയ്‌ക്കെതിരായ നടപടിയെ അനുകൂലിച്ചാണ് എംപിമാരില്‍ ഏറെപ്പേരും വോട്ടു ചെയ്തത്.

പ്രമേയം പാസാകുന്നതിനു മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. അധോസഭയില്‍ പ്രമേയം പാസായതോടെ ഉപരിസഭ ഇതു പരിഗണിച്ചു വീണ്ടും വോട്ടിനിടും. ഉപരിസഭയായ സെനറ്റില്‍ പ്രമേയം അംഗീകരിക്കപ്പെട്ടാല്‍ ദില്‍മയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കും. അടുത്തമാസം സെനറ്റില്‍ ദില്‍മയ്ക്ക് എതിരെ വിധിയെഴുത്ത് ഉണ്ടായല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കമാകും.

ഇതിനിടയില്‍ രണ്ട് ഘട്ടങ്ങളിലായി ദില്‍മയ്ക്ക് അപ്പീലിന് അവസരം ഉണ്ട്.എന്നാല്‍ തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുത്ത ഭരണ കൂടത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ദില്‍മ ആരോപിച്ചു. പ്രസിഡന്റിനെ പുറത്താക്കാന്‍ ്ണികലെ ആഹ്വാനം ചെയ്യുന്ന ചെമറിന്റെ ശബ്ദസന്ദേശവും ദില്‍മ പുറത്തുവിട്ടിരുന്നു.

---- facebook comment plugin here -----

Latest