Connect with us

National

149 രൂപക്ക് 15 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡുമായി എപി ഫൈബര്‍നെറ്റ്

Published

|

Last Updated

ഹൈദരാബാദ്: പ്രതിമാസം വെറും 149 രൂപക്ക് 15 എംബിപിഎസ് വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്ന എപി ഫൈബര്‍നെറ്റ് പദ്ധതിക്ക് ആന്ധ്രാപ്രദേശില്‍ തുടക്കമായി. ഓഫീസുകള്‍ക്ക് 999 രൂപക്ക് 100 എംബിപിഎസ് വേഗത്തിലും നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റര്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പദ്ധതിക്ക് തുടക്കമിട്ടത്.

കേന്ദ്ര സര്‍ക്കാറിന്റെ നാഷണല്‍ ഒപ്റ്റിക് ഫൈബര നെറ്റ് വര്‍ക്കിന്റെ കീഴിലായി എ പി ഫൈബര്‍ ഗ്രിഡ് പ്രൊജക്ട് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പൈലറ്റ് അടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഈ വര്‍ഷം പകുതിയോടെ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കിക്കും. 333 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 1.3 കോടി വീടുകളെ ഫൈബര്‍ നെറ്റ് ശൃംഖലയില്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം.

---- facebook comment plugin here -----

Latest