National
വിക്കീപീഡിയയില്‍ താന്‍ മരിച്ചതായി എം പി
ന്യൂഡല്‍ഹി: വിക്കിപീഡിയയില്‍ തന്റെ വിവരങ്ങള്‍ നല്‍കിയിടത്ത് വിക്കിപീഡിയ താന്‍ മരിച്ചതായി രേഖപ്പെടുത്തിയെന്ന് ബി ജെ പി. എം പി അഞ്ജു ബാല. ശൂന്യവേളയില്‍ പാര്‍ലിമെന്റില്‍ വിഷയം ഉന്നയിച്ച അഞ്ജു ബാല, വിക്കി പീഡിയക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. മുംബൈയില്‍ നിന്ന് തന്റെ സെക്രട്ടറിക്ക് ഒരു ഫോണ്‍ കോള്‍ വന്ന ശേഷമാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതെന്നും വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തിയ പല വിവരങ്ങളും തനിക്ക് അപകീര്‍ത്തികരമാണെന്നും അവര്‍ പറഞ്ഞു.
വിക്കിപീഡിയയിലെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാമെന്നിരിക്കെ ആരാണ് അത് ചെയ്തതെന്ന് കണ്ടെത്തണമെന്നും എത്രയും വേഗം കേസെടുക്കണമെന്നും മറ്റംഗങ്ങളും ആവശ്യപ്പെട്ടു. ഇതോടെ ശക്തമായ നടപടിയെടുക്കുമെന്ന് സ്പീക്കര്‍ സുമിത്രമഹാജന്‍ അറിയക്കുകയായിരുന്നു. ഇത് ഗുരതരമായ കാര്യമാണെന്ന് നിയമമന്ത്രി സദാനന്ദ ഗൗഡയും പറഞ്ഞു.
---- facebook comment plugin here -----