Kerala
കതിരൂര്‍ മനോജ് വധം: പി ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു. ജാമ്യാപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമാണ് തെളിവുകളുടെ അഭാവത്തിലും തന്നെ പ്രതിയാക്കുകയായരുന്നുവെന്ന് ജാമ്യാപേക്ഷയില്‍ ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ തലേശ്ശരി സെക്ഷന്‍സ് കോടതി കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേ സമയം മനോജിന്റെ സഹോദരന്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----