Connect with us

Kerala

വിഎസിന്റെ പരാതി തള്ളി; തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കില്ല

Published

|

Last Updated

തിരുവനന്തപുരം: സരിത എസ് നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കേണ്ടെന്ന് പോലീസ്. തമ്പാനൂര്‍ രവിയെ സരിതയുമായി സംസാരിക്കുന്ന ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ശബ്ദരേഖയില്‍ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിച്ചതായി കാണുന്നില്ലെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് കേസെടുക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചത്. കോടതിയിലേക്ക് പോകുമ്പോഴല്ല, അന്വേഷണ കമ്മീഷനില്‍ ഹാജരാകുന്നതിന് മുമ്പാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. സംഭാഷണത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി സൂചനയില്ല. അതുകൊണ്ട് പരാതിയില്‍ കഴമ്പില്ലെന്നാണ് പോലീസിന് കിട്ടിയ നിയമോപദേശം.

---- facebook comment plugin here -----

Latest