Ongoing News
വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇനി 256 പേര്‍ക്ക് അംഗങ്ങളാകാം
വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അംഗത്വപരിധി വര്‍ദ്ധിപ്പിച്ചു. വാട്ട്‌സ് ഗ്രൂപ്പില്‍ ഇനി 256 പേര്‍ക്ക് മെമ്പര്‍മാരാകാം. നിലവില്‍ 100 പേര്‍ക്ക് ആണ് ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിച്ചിരുന്നത് വാട്ട്‌സ്ആപ്പിന്റെ പുതിയ വെര്‍ഷനിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. നിലവില്‍ പ്ലേ സ്റ്റോറില്‍ അപ്പ്‌ഡേഷന്‍ ഓപ്ഷന്‍ കാണാന്‍ സാധിക്കാത്ത ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് വെബ്‌സൈറ്റില്‍ നിന്ന് 2.12.437 എന്ന വെര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 2014 ല്‍ ആണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ 50 മെമ്പര്‍മാര്‍ എന്ന പരിധി 100 ആക്കി ഉയര്‍ത്തിയത്.







