Kerala
അതിരപ്പള്ളി പദ്ധതി: പിണറായിയെ തള്ളി കാനം
പാലക്കാട്: അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ അഭിപ്രായത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതി സംബന്ധിച്ച് സിപിഎമ്മിന്റെ അഭിപ്രായമല്ല സിപിഐക്കെന്ന് കാനം പറഞ്ഞു. ഇതു സംബന്ധിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച നടന്നിട്ടില്ല. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുന്ന നിലപാടാണ് സിപിഐയുടേതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, അതിരപ്പള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സിപിഎമ്മിന്റ അഭിപ്രായമെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ എതിര്‍പ്പുമായി സിപിഐയുടെ പോഷക സംഘടനയായ എഐവൈഎഫ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എതിര്‍പ്പ് തുറന്നു പറഞ്ഞ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്.







