Kannur
പി ജയരാജന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തേ രണ്ടുതവണ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയെങ്കിലും തള്ളുകയായിരുന്നു. ജയരാജനെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്ന സിബിഐ വാദം അംഗീകരിച്ചായിരുന്നു കോടതി ഹരജി തള്ളിയത്. ഇപ്പോള്‍ പ്രതിയാക്കിയ പശ്ചാത്തലത്തിലാണ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിലെ മുഖ്യപ്രതി വിക്രമനുമായി ബന്ധമുണ്ടെന്ന വാദം ജയരാജന്‍ തള്ളി. വിക്രമന്‍ തന്റെ ഡ്രൈവറായിരുന്നില്ല എന്നും വിക്രമന് ഡ്രൈവിംഗ് ലൈസന്‍സില്ലെന്നും ഹരജിയില്‍ പറയുന്നു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ പറയുന്നു. യുഎപിഎ ചുമത്തിയതിനേയും ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.
---- facebook comment plugin here -----