Connect with us

First Gear

ക്വിഡിന് ലഭിച്ചത് 85000 ബുക്കിംഗ്

Published

|

Last Updated

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ വ്യത്യസ്ത മുഖവുമായി എത്തിയ ക്വിഡിന് നാലുമാസം കൊണ്ട് ലഭിച്ചത് 85000 ബുക്കിംഗുകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ക്വിഡ് ആള്‍ട്ടോ കഴിഞ്ഞാല്‍ സെഗമെന്റിലെ ഏറ്റവും വില്‍പനയുള്ള കാര്‍ എന്ന നേട്ടം സ്വന്തമാക്കി. ഹ്യൂണ്ടായ് ഇയോണിനെ പിന്തള്ളിയാണ് ക്വിഡ് ഈ നേട്ടം സ്വന്തമാക്കിയത്.

റെനോയില്‍ നിന്നുള്ള പുതിയ 793 സിസി എന്‍ജിനുമായാണ് ക്വിഡ് നിരത്തിലിറങ്ങിയത്. പരമാവധി 54 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന പെട്രോള്‍ എന്‍ജിന് ലിറ്ററിന് 25.17 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

---- facebook comment plugin here -----

Latest