Connect with us

National

ആക്രമണത്തിന് പിന്നില്‍ പാക് തീവ്രവാദികള്‍?

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രം ആക്രമിച്ച ഭീകരര്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നെന്ന് സംശയം. പാക്കിസ്ഥാനിലെ ബഹവാല്‍പൂരില്‍ നിന്നാണ് ഭീകരര്‍ എത്തിയതെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പറയുന്നു. പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയ ഭീകരവാദികള്‍ പാക് ഭീകരവാദികളുമായി രാത്രി നാല് തവണ ടെലിഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ ഇന്റലിജന്‍സിന് ലഭിച്ചതായി ടൈംസ്‌നൗ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ 12.35നും 1.40നും ഇടയില്‍ നടന്ന സംഭാഷണത്തിന്റെ വിവരങ്ങളാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുതുവര്‍ഷത്തലേന്ന് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതുവര്‍ഷത്തലേന്ന് തന്നെ ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതായും സൂചനയുണ്ട്.

Latest