Connect with us

Sports

റബാഡക്ക് പുരസ്‌കാരം

Published

|

Last Updated

ജോഹന്നസ്ബര്‍ഗ്: മികച്ച പുതുമുഖത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ വാര്‍ഷിക കായിക പുരസ്‌കാരം ക്രിക്കറ്റ് താരം കഗിസോ റബാഡക്ക്. കഴിഞ്ഞ വര്‍ഷം, പത്തൊമ്പതാം വയസില്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമില്‍ റബാഡ അരങ്ങേറിയത് തന്നെ വാര്‍ത്താപ്രാധാന്യം നേടി.
അരങ്ങേറ്റത്തില്‍ ഹാട്രിക്ക് നേടിക്കൊണ്ടായിരുന്നു അത്. ലോകക്രിക്കറ്റില്‍ തന്നെ അരങ്ങേറ്റത്തില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമായി റബാഡ. ബംഗ്ലാദേശിനെതിരെ ആയിരുന്നു 16/6 എന്ന മാസ്മരിക പ്രകടനം റബാഡ പുറത്തെടുത്തത്. ഇതാകട്ടെ, ഒരു അരങ്ങേറ്റതാരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായി. ദക്ഷിണാഫ്രിക്കയുടെ തന്നെ മഖായ എന്റിനിയുടെ 22/6 എന്ന അരങ്ങേറ്റ പ്രകടനമാണ് റബാഡ പിറകിലാക്കിയത്. ഇരുപത് വയസിനുള്ളില്‍ രാജ്യാന്തര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും റബാഡ കളിച്ചു.