Connect with us

National

കൊളീജിയം: സുപ്രീംകോടതിയും സര്‍ക്കാറും തമ്മില്‍ അഭിപ്രായഭിന്നത തുടരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം സംബന്ധിച്ച് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാറും തമ്മില്‍ അഭിപ്രായഭിന്നത തുടരുന്നു. കൊളീജിയം സംവിധാനത്തില്‍ വരുത്തേട്ട മാറ്റങ്ങളെകുറിച്ച് കരടുരേഖ തയ്യാറാക്കാനുള്ള സുപ്രീംകോടതി നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചു. പരിഷ്‌കാരങ്ങളെ കുറിച്ച് സുപ്രീംകോടതി തന്നെ നിര്‍ദേശിച്ചാല്‍ മതിയെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി അറിയിച്ചു.

കേന്ദ്രസര്‍ക്കാറിന്റെ ന്യായാധിപ നിയമന കമ്മീഷന്‍ ബില്‍ റദ്ദാക്കിയ സുപ്രീംകോടതി കൊളീജിയം സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കൊളീജിയം സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം, കൊളീജിയം സംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെകുറിച്ച് നവംബര്‍ 13ന് ജനങ്ങളില്‍ നിന്ന് സുപ്രീംകോടതി അഭിപ്രായങ്ങള്‍ തേടുകയും ചെയ്തിരുന്നു.

Latest