Connect with us

National

ലോകത്തിലെ മൂല്യമുള്ള ഏഴാമത്തെ രാജ്യം ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഏഴാമത്തെ ബ്രാന്‍ഡായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര സാമ്പത്തിക വിശകലന ഏജന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സ് ആണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. 32 ശതമാനം വളര്‍ച്ചയിലൂടെ 2.1 ബില്യണ്‍ ഡോളറിലേക്കാണ് ഇന്ത്യയുടെ മൂല്യം ഉയര്‍ന്നിട്ടുള്ളത്.

പട്ടികയിലെ ആദ്യ 20 രാജ്യങ്ങളില്‍ ഏറ്റവും വളര്‍ച്ച നേടിയത് ഇന്ത്യയാണ്. 19.7 ബില്യണ്‍ ഡോളറിന്റെ മൂല്യവുമായി അമേരിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ചൈനയും ജര്‍മനിയും തൊട്ടുപിന്നില്‍ എത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest