Connect with us

Kerala

ചന്ദ്രബോസ് വധക്കേസ്: ഒന്നാം സാക്ഷി വീണ്ടും നിസാമിനെതിരെ മൊഴി നല്‍കി

Published

|

Last Updated

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ ഒന്നാം സാക്ഷി അനൂപ് വീണ്ടും മൊഴിമാറ്റി. പ്രോസിക്യൂഷന് അനുകൂലമായി മൊഴിമാറ്റിയ അനൂപ് ഇന്നലെ കോടതിയില്‍ നല്‍കിയ മൊഴി കളവാണെന്നും പറഞ്ഞു. ബാറ്റണ്‍കൊണ്ട് നിസാം ചന്ദ്രബോസിനെ മര്‍ദ്ദിക്കുന്നത് കണ്ടിരുന്നു. കുറ്റബോധം കൊണ്ടാണ് സത്യം പറയുന്നതെന്നും അനൂപ് മൊഴി നല്‍കി.പൊലീസ് സമ്മര്‍ദം കൊണ്ടാണ് നിസാമിനെതിരെ മൊഴി നല്‍കിയതെന്ന് അനൂപ് ഇന്നലെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
നിസാം ആക്രമിക്കാനുപയോഗിച്ച ആഡംബര കാറും അനൂപ് തിരിച്ചറിഞ്ഞു. ഒന്നാം സാക്ഷിതന്നെ പ്രോസിക്യൂഷന് എതിരായി മൊഴി നല്‍കിയത് കേസിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇന്നലെ സാക്ഷി വിസ്താരത്തിനിടെ മുന്‍മൊഴി മാറ്റിപ്പറഞ്ഞത് നിസാമിന്റെ സഹോദരന്റെ ഭീഷണിയെത്തുടര്‍ന്നാണെന്നും അനൂപ് പറഞ്ഞു. മാധ്യമങ്ങളുടേയും സമൂഹത്തിന്റേയും പ്രതികരണത്തില്‍ താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടെന്നും അതുകൊണ്ടാണ് നേരത്തെ നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതെന്നും അനൂപ് പറഞ്ഞു.

---- facebook comment plugin here -----

Latest