Kerala
ഗുരു ഫ്‌ളോട്ട്: തെറ്റിദ്ധാരണയുണ്ടാക്കും വിധം ചിത്രീകരിച്ചത് തെറ്റ്: വി എസ്
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം തെറ്റിദ്ധാരണയുണ്ടാക്കും വിധം ചിത്രീകരിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസം കണ്ണൂരിലെ ഒരു ഘോഷയാത്രയില്‍ അവതരിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം വിവാദമായതോടെയാണ് വി എസിന്റെ പ്രതികരണം.
ഫ്‌ളോട്ടിനെതിരെ എസ്എന്‍ഡിപിയും ബിജെപിയും രംഗത്തെത്തിയിരുന്നു. നിശ്ചല ദൃശ്യം അവതരിപ്പിച്ചതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.







