National
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ പാക് സൈനികരുടെ വെടിവയ്പ്പില്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. പ്രകോപനമില്ലാതെയായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.
ഇരു രാജ്യങ്ങളുടേയും അതിര്‍ത്തി സുരക്ഷാ സേനയുടെ തലവന്‍മാര്‍ തമ്മിലുള്ള ചര്‍ച്ച ബുധനാഴ്ച തുടങ്ങാനിരിക്കെയാണ് പാകിസ്ഥാന്റെ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. വെടിവയ്പ്പിനു പുറമേ കനത്ത ഷെല്ലാക്രമണവും ഗ്രനേഡാക്രമണവും ഉണ്ടായതായും സൈനികര്‍ അറിയിച്ചു.







