Kerala
സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കും: രേണുരാജ്
തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ രണ്ടാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് റാങ്ക് ജേതാവി രേണുരാജ്. റാങ്ക് ലിസ്റ്റില്‍ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാം റാങ്ക് കിട്ടുമെന്ന് കരുതിയിരുന്നില്ല.
ചങ്ങനാശേരിക്കാരിയാണെങ്കിലും താനിപ്പോള്‍ തിരുവനന്തപുരത്ത് ഒരു ആശുപത്രിയില്‍ ഡോക്ടറാണ്. സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കും. കുടുംബത്തിന്റെ പിന്തുണയാണ് തന്റെ നേട്ടത്തിന്റെ പ്രധാന കാരണമെന്ന് രേണുരാജ് പറഞ്ഞു.







