Connect with us

Gulf

'ഇസ്‌ലാമിക തത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം'

Published

|

Last Updated

ഷാര്‍ജ: ആഗോള തലത്തില്‍ ഇസ്‌ലാമിനെതിരെ നടക്കുന്ന ഗൂഡാലോചനകളെ നേരിടാന്‍ ഖുര്‍ആനിന്റെ അനുയായികള്‍ ഇസ്‌ലാമിനെ ജീവിതത്തില്‍ പകര്‍ത്തുകയാണ് വേണ്ടതെന്ന് ഗള്‍ഫ് സി ബി എസ് ഇ മുന്‍ ചെയര്‍മാനും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടു.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് വിംഗിലെ തര്‍ബിയ്യ ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരവും ഇഫ്താര്‍ മീറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോമ്പ് മനുഷ്യരിലുണ്ടാക്കുന്നത് സാര്‍വദേശീയ ബോധമാണെന്നും ജനനം മുതല്‍ മരണം വരെയുള്ള എല്ലാത്തിനും ഉത്തരമുള്ള ദൈവീക വചനങ്ങളായ ഖുര്‍ആന്‍ എല്ലാവരും ഒരാവര്‍ത്തിയെങ്കിലും വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന്‍ അധ്യക്ഷത വഹിച്ചു. മൂന്നു വിഭാഗങ്ങളിലായി നടന്ന ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വൈ എ റഹീം വിതരണം ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ.അബ്ദുല്‍ കരീം, ഹെഡ്മാസ്റ്റര്‍ ജോര്‍ജ് വര്‍ഗീസ് പ്രസംഗിച്ചു. എം ത്വാഹ സ്വാഗതവും വി പി അഹമ്മദ് കുട്ടി മദനി നന്ദിയും പറഞ്ഞു.
തുടര്‍ന്നു നടന്ന ഇഫ്താര്‍ മീറ്റിന് എസ് അബ്ദുല്‍ ജബ്ബാര്‍, നൗഫല്‍ എ, എ കെ മന്‍സൂര്‍, മന്‍സൂര്‍ ഉഴുന്നന്‍, ഫൈസല്‍ മുറയൂര്‍, മുഹമ്മദ് ശരീഫ്, ബാദുഷ, ജബീന ഖദീം, ജസീന ഹമീദ്, നിസ സെയ്ദ് നേതൃത്വം നല്‍കി.