Connect with us

Wayanad

ദശദിന പ്രഭാഷണ സി ഡികള്‍ പ്രകാശനം ചെയ്തു

Published

|

Last Updated

ഗൂഡല്ലൂര്‍: ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാരുടെ ദശദിന പ്രഭാഷണ സി ഡികള്‍ പ്രകാശനം ചെയ്തു.
വിവിധ വിഷയങ്ങളിലെ സി ഡികളും, സന്തുഷ്ഠ കുടുംബം, നല്ല ഭാര്യ, നരകത്തിലെ നാരിമാര്‍ എന്നി പുസ്തകങ്ങളുമാണ് പ്രകാശനം ചെയ്തത്. കുഞ്ഞുട്ടി ദേവാല സി അബുവിന് സി ഡി നല്‍കി പ്രകാശനം നിര്‍വഹിച്ചു. കുഞ്ഞാപ്പി നെല്ലാക്കോട്ട റസാഖ് ഹാജി പാടന്തറക്ക് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. മൊയ്തീന്‍കുട്ടി ബാഖവി എ ഹംസ ഹാജിക്ക് സി ഡി നല്‍കി പ്രകാശനം ചെയ്തു. സി എ സൈതലവി ബാവ പാടന്തറക്ക് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. സി മൂസ ഹാജി ടി പി മുഹമ്മദലിക്ക് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു.
മൂസ ഹാജി സൈതലവി ത്രീഡിവിഷന് സി ഡി നല്‍കി പ്രകാശനം നിര്‍വഹിച്ചു. സി ഹംസ ഹാജി അബു ത്രീഡിവിഷന് പുസ്തകം നല്‍കി പ്രകാശനം നിര്‍വഹിച്ചു. ദേവര്‍ഷോല അബ്ദുസ്സലാം മുസ് ലിയാരുടെ ദര്‍സ് ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പാടന്തറ മര്‍കസില്‍ നടന്നുവരുന്ന ദശദിന പ്രഭാഷണത്തിന്റെ സി ഡികളാണ് പ്രകാശനം ചെയ്തത്. ഇന്നലെ നടന്ന പരിപാടിയില്‍ കെ മൊയ്തീന്‍ ഫൈസി അധ്യക്ഷതവഹിച്ചു. സൈതലവി സഖാഫി ഉദ്ഘാടനം ചെയ്തു. പി ടി ഹുസൈന്‍ മുസ് ലിയാര്‍ പ്രാര്‍ഥന നടത്തി. നമ്മുടെ മരണം എന്ന വിഷയത്തില്‍ ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി.
അനസ് എടാലത്ത്, ടി പി ബാവ മുസ് ലിയാര്‍, , ഉമര്‍ തുറപ്പള്ളി, മുസ്തഫ തുറപ്പള്ളി, റസാഖ് ഹാജി ഒറ്റുവയല്‍, വി കെ അസീസ്, എം പി സൈദ്, എം അബു, കുഞ്ഞിമുഹമ്മദ്, കെ വി അബ്ദുള്ളകുട്ടി, മൂസ ഗൂഡല്ലൂര്‍, കെ പി സു ബൈര്‍, റസാഖ് ബാരം, ടി ഹനീഫ, കുഞ്ഞുട്ടി, റഷീദ് മദനി, അക്ബര്‍ സഖാഫി, ഹംസ സൈക്കോ, വി പി ഷംസുദ്ധീന്‍ മുസ് ലിയാര്‍, അബു മുസ് ലിയാര്‍ ത്രീഡിവിഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഹകീം മാസ്റ്റര്‍ സ്വാഗതവും അഷ്‌റഫ് സഖാഫി നന്ദിയും പറഞ്ഞു. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന പരിപാടിയില്‍ ഉസ്മാന്‍ അസ്‌നവി പ്രാര്‍ഥന നടത്തും.
എ എം ഹബീബുള്ള പന്തല്ലൂര്‍ അധ്യക്ഷതവഹിക്കും. സ്വാഗത സംഘം കണ്‍വീനര്‍ സി കെ കെ മദനി ഉദ്ഘാടനം ചെയ്യും. ഇസ്മാഈല്‍ മദനി സ്വാഗതവും ബഷീര്‍ സഖാഫി നന്ദിയും പറയും.