Connect with us

Palakkad

കുടിയിറക്ക് ഭീഷണിക്കെതിരെ പ്രതിഷേധമിരമ്പി

Published

|

Last Updated

വടക്കഞ്ചേരി: വനം വകുപ്പിന്റെ കുടിയിറക്ക് ഭീഷണിക്കെതിരെ മലയോര ജനതയുടെ പ്രതിഷേധം, കിഴക്കഞ്ചേരി മലയോര മേഖലയിലെ നൂറ് കണക്കിന് ജനങ്ങളെ കുടിയിറക്കാനുള്ള വനം വകുപ്പിന്റെ നടപടിക്കെതിരെ സി പി എം നേതൃത്വത്തില്‍ മലയോര കര്‍ഷകര്‍ കരിങ്കയം ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
അമ്പതും അറുപതും വര്‍ഷങ്ങളായി കരിങ്കയം, ഓടംതോട്, മണ്ണെണ്ണക്കയം, ചൂരുപ്പാറ, രണ്ടാംപുഴ തുടങ്ങിയ പ്രദേശങ്ങളില്‍ താമസിച്ച് വരുന്ന കര്‍ഷകരെ കണ്ണാടി സര്‍വേയുടെ പേരില്‍ കുടിയൊഴിപ്പിക്കുകയും അവരുടെകാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്യുകയാണ് വനംവകുപ്പ് അധികൃതര്‍ ചെയ്യുന്നത്. മലയോര ജനതയെ അവരുടെ സ്വന്തം മണ്ണില്‍ തന്നെ ജീവിക്കാന്‍ സംരക്ഷണം നല്‍കുമെന്ന് പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് ധര്‍ണ നടത്തിയത്. സി പി എം കിഴക്കഞ്ചേരി രണ്ട് ലോക്കല്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ സി പി എം ജില്ലാ കമ്മിറ്റി അംഗം സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു. കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ ബാലന്‍, പി എം കലാധരന്‍, ജി സലിം , ജി കെ രാജേന്ദ്രന്‍ പ്രസംഗിച്ചു

Latest