Connect with us

Sports

ആള് മാറി ചുവപ്പ് കാര്‍ഡ്; സിറ്റിക്ക് ജയം

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആള് മാറി ചുവപ്പ് കാര്‍ഡ് കാണിച്ചതിന്റെ പേരില്‍ വിവാദമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-0ന് വെസ്റ്റ് ബ്രോമിനെ കീഴടക്കി. നാലാം മിനുട്ടിലാണ് സംഭവം. റഫറി നീല്‍ വാര്‍ബ്രികാണ് വെസ്റ്റ് ബ്രോമിന്റെ ക്രെയ്ഗ് ഡൗസന്റെ ഫൗളിന് ഗാരെത് മക്ഓലിക്ക് ചുവപ്പ് കാണിച്ചത്. ബോണി, ഫെര്‍നാന്‍ഡോ, സില്‍വ സിറ്റിക്കായി ലക്ഷ്യം കണ്ടു.
ആഴ്‌സണല്‍ 2-1ന് ന്യൂകാസിലിനെയും തോല്‍പ്പിച്ചു. 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റിക്ക് 61ഉം ആഴ്‌സണലിന് 60ഉം പോയിന്റ്. ഇവരാണ് ടേബിളില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ചെല്‍സി 28 മത്സരങ്ങളില്‍ 64 പോയിന്റോടെ ഒന്നാം സ്ഥാനത്ത്.
ഇബ്രാഹിമോവിചിന് ഹാട്രിക്ക്
പാരിസ്: ഫ്രഞ്ച് വണ്‍ ലീഗില്‍ സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചിന്റെ ഹാട്രിക്ക് മികവില്‍ പി എസ് ജിക്ക് തകര്‍പ്പന്‍ ജയം. ലോറിയന്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പി എസ് ജി തോല്‍പ്പിച്ചത്. ഇതോടെ, 30 മത്സരങ്ങളില്‍ 59 പോയിന്റുമായി പി എസ് ജി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി. 29 മത്സരങ്ങളില്‍ 58 പോയിന്റുള്ള ലിയോണാണ് രണ്ടാം സ്ഥാനത്ത്.