Connect with us

Wayanad

കേന്ദ്രനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയനുകളുടെ തൊഴിലാളി മാര്‍ച്ച്

Published

|

Last Updated

കല്‍പ്പറ്റ:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്തട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ തൊഴിലാളി മാര്‍ച്ച് നടത്തി.
സംയുക്തട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും നൂറുകണക്കിന് തൊഴിലാളികളാണ് പങ്കാളികളായത്. വൈത്തിരി താലൂക്ക് കേന്ദ്രീകരിച്ച് കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ച്, മാനന്തവാടി താലൂക്ക് കേന്ദ്രീകരിച്ച് മാനന്തവാടി പോസ്റ്റാഫീസ്, ബത്തേരി താലൂക്ക് കേന്ദ്രീകരിച്ച് ബത്തേരി പോസ്റ്റാഫീസ് എന്നിവിടങ്ങളിലേക്കാണ് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തിയത്. കല്‍പ്പറ്റയില്‍ സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ് ടി പി രാമകൃഷ്ണനും ബത്തേരിയില്‍ ബിഎംഎസ് സംസ്ഥാന ട്രഷറര്‍ ബി രാധാകൃഷ്ണനും മാനന്തവാടിയില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലിയും ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റയില്‍ പി കെ കുഞ്ഞിമൊയ്തീന്‍(ഐഎന്‍ടിയുസി) അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ്, സ്റ്റാന്‍ലി(എഐടിയുസി), സി മൊയ്തീന്‍ കുട്ടി (എസ്ടിയു), സുരേഷ്(ബിഎംഎസ്), എല്‍ ഒ ദേവസ്യ (എച്ച്എംഎസ്), ബി രാധാകൃഷ്ണപിള്ള(എന്‍എല്‍ഒ) എന്നിവര്‍ സംസാരിച്ചു. കെ സുഗതന്‍ സ്വാഗതം പറഞ്ഞു.
മാനന്തവാടിയില്‍് സി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ വി മോഹനന്‍, ട്രഷറര്‍ പി വി സഹദേവന്‍, ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി ടി എ റെജി, എം പി ശശികുമാര്‍, ഇ ജെ ബാബു, സി പി മുഹമ്മദാലി(എഐടിയുസി), സനല്‍കുമാര്‍(ബിഎംഎസ്), സലിം കുമാര്‍(ടിയുസിഐ), വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ ഉസ്മാന്‍, എം റജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പി വാസു സ്വാഗതം പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരിയില്‍ വി വി ബേബി അധ്യക്ഷത വഹിച്ചു.
സിഐടിയു ജില്ലാ സെക്രട്ടറി സി ഭാസ്‌ക്കരന്‍, സി പി വര്‍ഗീസ്(ഐഎന്‍ടിയുസി), എസ് ജി സുകുമാരന്‍(എഐടിയുസി), ഇബ്രാഹിം തൈത്തൊടി(എസ്ടിയു) എന്നിവര്‍ സംസാരിച്ചു.