Connect with us

Ongoing News

പാക് ടീമിനെതിരെ ഇന്ത്യന്‍ മാധ്യമ ഗൂഢാലോചന : ഹഫീസ്

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ടീമിനെതിരെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ആള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസ്. താന്‍ പറയാത്ത കാര്യം റിപ്പോര്‍ട്ട് ചെയ്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ടീമിനുള്ളില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ഹഫീസ് ആരോപിച്ചു. പാക് കോച്ച് വഖാര്‍ യൂനിസും ടീം മാനേജര്‍ മൊയീന്‍ ഖാനും ചേര്‍ന്ന് ടീം ക്യാപ്റ്റനായ മിസ്ബാ ഉല്‍ ഹഖിനെ തഴയാന്‍ ശ്രമിക്കുന്നുവെന്ന് ഹഫീസ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്.
പാക്കിസ്ഥാന്‍ ക്യാമ്പിനുള്ളില്‍ എല്ലാം നേരാം വണ്ണം പോകുന്നു. ഡ്രസിംഗ് റൂമില്‍ മികച്ച അന്തരീക്ഷമാണ്. ഇത് തകര്‍ക്കാന്‍ ശ്രമമുണ്ടെന്നും ഹഫീസ് പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങളുടെ ഗൂഢാലോചന സംബന്ധിച്ച് ക്രിക്കറ്റ് ബോര്‍ഡിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ഹഫീസ് അറിയിച്ചു.

---- facebook comment plugin here -----

Latest