Kasargod
നോര്‍ക്ക സെല്‍ കാസര്‍കോട്ട് സ്ഥാപിക്കണം: പ്രവാസി ലീഗ്
കാസര്‍കോട്: പ്രവാസി വകുപ്പ് കാസര്‍കോട് നഗരസഭ പരിധിയില്‍ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത നോര്‍ക്ക സെല്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്ന് മുനിസിപ്പല്‍ പ്രവാസി ലീഗ് കൗണ്‍സില്‍ യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.
മുനിസിപ്പല്മുസ്ലിംലീഗ് പ്രസിഡന്റ് എ എം കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എ അബ്ദുറഹ്മാന്, എന്‍എ നെല്ലിക്കുന്ന് എം എല്‍ എ, നഗരസഭ ചെയര്മാന് ടി ഇ അബ്ദുല്ല, പ്രവാസിലീഗ് ജില്ലാ പ്രസിഡന്റ് എ പി ഉമ്മര്‍, ജന.സെക്രട്ടറി ശംസുദ്ദീന്‍ ചെമ്പിരിക്ക, ട്രഷറര്‍ ബി എം എ ഖാദര്‍, ജാഫര്‍ എരിയാല്‍, ഖാദര്‍ ഹാജി ചെങ്കള, ഖാദര്‍ ബങ്കര, വി എം മുനീര്‍, മുഹമ്മദ്കുഞ്ഞി തായലങ്ങാടി പ്രസംഗിച്ചു. ഭാരവാഹികള്‍: റസാഖ് പട്ടേല്‍ (പ്രസി.), അബൂബക്കര്‍ പച്ചക്കാട്, എം പി അബൂബക്കര്‍ (വൈ.പ്രസി.), മുഹമ്മദ്കുഞ്ഞി തായലങ്ങാടി (ജന.സെക്ര), മുഹമ്മദ് ശരീഫ് സാഹിബ്, ഹബീബ് തുരുത്തി (സെക്ര.), അബൂബക്കര്‍ പടിഞ്ഞാര്‍കുന്നില്‍ (ട്രഷ.).