Connect with us

National

ഡല്‍ഹി ഇമാമിന്റെ പിന്തുണ എ എ പി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ജുമാ മസ്ജിദ് ഇമാം ഷാഹി സയ്യിദ് അഹ്മദ് ബുഖാരിയുടെ പിന്തുണ ആം ആദ്മി പാര്‍ട്ടി തള്ളി. പാര്‍ട്ടി നിലപാട് മത രാഷ്ട്രീയത്തിനെതിരാണ്. എല്ലാ മത വിഭാഗങ്ങളുടെ വേട്ട് സ്വീകരിക്കും. ഇമാം ബുഖാരിയുടെ നിലപാടിനോട് യോജിപ്പില്ലെന്നും എ എ പി നേതാവ് സജ്ഞയ് സിംഗ് പറഞ്ഞു. ഡല്‍ഹി ഇമാമിന്റെ പിന്തുണ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് മുസ്‌ലിം വിഭാഗത്തിന്റെ പിന്തുണ ഡല്‍ഹി ജുമാ മസ്ജിദ് ഇമാം പ്രഖ്യാപിച്ചിരുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസിനെയാണ് ഡല്‍ഹി ഇമാം പിന്തുണക്കാറുള്ളത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ ആം ആദ്മി സ്ഥാനര്‍ഥികളെ വിജയിപ്പിക്കണമെന്നാണ് ഡല്‍ഹി ഇമാമിന്റെ കാഴ്ചപ്പാട്.
ജനങ്ങള്‍ രഹസ്യമായാണ് വേട്ട് ചെയ്യേണ്ടത്. അതാണ് ശരിയായ പാതയെന്ന് ഭാരതീയ ജനതാ പാര്‍ട്ടി നേതാവും, ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റലി പ്രതികരിച്ചു. വോട്ട് ബേങ്കിന് മതങ്ങള്‍ തമ്മില്‍ പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി പാര്‍ട്ടികള്‍ ആം ആദ്മി പാര്‍ട്ടിക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. തൃണമുല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബനര്‍ജിയും സി പി എം നേതാവ് പ്രകാശ് കരാട്ടും ആം ആദ് മി പാര്‍ട്ടിക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest