Connect with us

International

അന്താരാഷ്ട്ര മതസൗഹാര്‍ദ സമ്മേളനം തുടങ്ങി

Published

|

Last Updated

ക്വാലാലംപൂര്‍ (മലേഷ്യ) : ഐക്യരാഷ്ട്ര സഭയുടെ മതസൗഹാര്‍ദ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാലാമത് അന്തരാഷ്ട്ര മതസൗഹാര്‍ദ സമ്മേളനം ക്വാലാലംപൂര്‍ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ തുടങ്ങി. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസും യു എ ഇ സാംസ്‌കാരിക യുവജന മന്ത്രാലയവും മഅ്ദിന്‍ അക്കാദമിയും മലേഷ്യന്‍ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന സമ്മേളനം മലേഷ്യന്‍ സര്‍ക്കാറിന്റെ സാമൂഹിക സാംസ്‌കാരിക ഉപദേഷ്ടാവ് താന്‍ശ്രീ ഡോ. റയിസ് യതീം ഉദ്ഘാടനം ചെയ്തു.
മതസൗഹാര്‍ദത്തെക്കുറിച്ചും സാമുദായിക ബന്ധങ്ങളെ പറ്റിയുമുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ മേഖലയില്‍ മാത്രം ഒതുങ്ങരുതെന്നും അക്കാദമിക് തലങ്ങളില്‍ സജീവ ചര്‍ച്ചക്ക് വിധേയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലേഷ്യന്‍ പ്രധാനമന്ത്രിക്കു കീഴിലെ നാഷനല്‍ ഇന്റഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ ദത്തു അസ്മാന്‍ അമീന്‍ ബിന്‍ ഹസന്‍, ആസ്‌ത്രേലിയയിലെ ഗ്രിഫിത്ത് ഇന്റര്‍ഫൈത്ത് കള്‍ച്ചറല്‍ ഡയലോഗ് ഡയറക്ടര്‍ ഡോ. ബ്രിയാന്‍ ആഡംസ്, അന്താരാഷ്ട്ര ഇസ്‌ലാമിക് യൂനിവേഴ്‌സി ഡയറക്ടര്‍ ഡോ. സ്വാലിഹ ഖമറുദ്ദീന്‍, മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, യു എ ഇ സാംസ്‌കാരിക മന്ത്രാലയം എക്‌സിക്യുട്ടീവ് റെക്ടര്‍ ഹകം അല്‍ ഹാശിമി, മലേഷ്യന്‍ പ്രധാനമന്ത്രി കാര്യാലയത്തിലെ ചാന്‍ തെ സംഗ്, മുന്‍ യു എ ഇ അംബാസിഡര്‍ ഡോ. യൂസുഫ് അല്‍ ഹസന്‍, സായിദ് ഇസ്‌ലാമിക് കള്‍ച്ചറല്‍ ഹൗസ് ജനറല്‍ മാനേജര്‍ ഡോ. നദാല്‍ അല്‍ തുനാജി, വിവിധ മത പ്രതിനിധികളായ തെ സു തൈ (ബുദ്ധ മതം), ഡോ. ബാല തര്‍മലിംഗം (ഹിന്ദു), സുരേന്ദര്‍ സിംഗ് കണ്ടാരി (സിഖ്), അഷിയ ഹാറൂന്‍ (കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), സൈഫുല്‍ ഇസാന്‍ നൂറുദ്ദീന്‍ (ഇസ്‌ലാം), കാലിക്കറ്റ് മുന്‍ വി സി ഡോ. കെ കെ എന്‍ കുറുപ്പ്, മലേഷ്യന്‍ യൂനിവേഴ്‌സിറ്റി ഡെപ്യൂട്ടി റെക്ടര്‍ പ്രഫ. അബ്ദുല്‍ അസീസ് ബര്‍ഗൂത്ത്, ഡയറക്ടര്‍ ഡോ. ബഷീര്‍ സ്വാലിഹി എന്നിവരും പ്രസംഗിച്ചു.

Latest