Connect with us

Kozhikode

തൂണേരി വീടാക്രമണം: ആറ് പേര്‍ അറസ്റ്റില്‍

Published

|

Last Updated

നാദാപുരം: തൂണേരിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീടുകള്‍ കേന്ദ്രീകരിച്ച നടന്ന അക്രമ സംഭവത്തില്‍ ആറ് പേരെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.
പുറമേരി വിലാതപുരം സ്വദേശി മുറിച്ചാണ്ടിയില്‍ അമല്‍ ജിത്ത്(22), പുറമേരി മുതുവടത്തൂരിലെ അടുപ്പും തറമ്മല്‍ ജിതിന്‍(22), പുറമേരി വിലാതപുരത്തെ കുന്നത്ത് അനൂപ്(26), വെള്ളൂര്‍ കോടഞ്ചേരിയിലെ പൈക്കിലോട്ട് അഖില്‍(23) കോടഞ്ചേരിയിലെ വിളങ്ങോട്ടുമ്മല്‍ ബിനീഷ്(37), പുറമേരി വിലാതപുരത്തെ മഠത്തല്‍ ബിജു(24) എന്നിവരെയാണ് കേസന്വേഷിക്കുന്ന നാദാപുരം അഡീഷനല്‍ എസ് ഐ എം വേണുഗോപാലന്‍ അറസ്റ്റ് ചെയ്തത്.
നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Latest