Connect with us

Malappuram

എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് നടത്തി

Published

|

Last Updated

മലപ്പുറം: എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് സംഘടിപ്പിച്ച മാതൃകാ പരീക്ഷയായ എക്‌സലന്‍സി ടെസ്റ്റില്‍ അരലക്ഷത്തോളം പേര്‍ ജില്ലയില്‍ പരീക്ഷ എഴുതി. 475 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.
പത്താം തരത്തില്‍ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം, ഹയര്‍സെക്കന്‍ഡറിയില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിലുമായിട്ടാണ് പരീക്ഷ ക്രമീകരിച്ചിരുന്നത്. പത്താം തരത്തില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലും, ഹയര്‍സെക്കന്‍ഡറിയില്‍ ഇംഗ്ലീഷ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിലുമാണ് പരീക്ഷ നടന്നത്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെ അഭിമുഖീകരിക്കുന്നതിന് ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ മോട്ടീവേഷന്‍ ക്ലാസുകള്‍ നല്‍കി.
കഴിഞ്ഞമാസം 31ന് മുമ്പ് പ്രത്യേക അപേക്ഷാ ഫോറത്തില്‍ അപേക്ഷ നല്‍കിയ വിദ്യാര്‍ഥികളാണ് ഇന്നലെ പരീക്ഷ എഴുതിയത്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ നാളെ മുതല്‍ ഈമാസം ആറ് വരെ ജില്ലയിലെ തെരഞ്ഞെടുത്ത 20 കേന്ദ്രങ്ങളില്‍ നടക്കും. ഫലപ്രഖ്യാപനം 11ന് രാവിലെ 10 മണിക്ക് കോഴിക്കോട് വെച്ച് നടക്കും. ംംം.ളൈാമഹമ ുുൗൃമാ.രീാ, ംംം.ളൈസല ൃമഹമശിളീ.രീാ എന്നീ സൈറ്റുകളില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാം. എക്‌സലന്‍സി ടെസ്റ്റിന്റെ ജില്ലാ തല ഉദ്ഘാടനം അരീക്കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റഅ അംഗം പി എം സ്വലാഹുദ്ദീന്‍ നിര്‍വഹിച്ചു.
ജില്ലാ പ്രസിഡന്റ് ദുല്‍ഫുഖാറലി സഖാഫി അധ്യക്ഷത വഹിച്ചു. സി പി സൈതലവി ചെങ്ങര, എം അബ്ദുര്‍റഹ്മാന്‍ പ്രസംഗിച്ചു.

Latest