Gulf
യു എ ഇ, ആര് എസ് സിക്ക് പുതിയ നേതൃത്വം
ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ 2015-2016 വര്‍ഷത്തേക്കുള്ള പുതിയ സാരഥികളായി അബൂബക്കര്‍ അസ്ഹരി (ചെയര്മാന്), ഇ കെ മുസ്തഫ കൈപ്പമംഗലം (ജനറല്‍ കണ്‍വീനര്‍), അഹ്്മദ് ശെറിന്‍ (ട്രെയ്നിംഗ്), സകരിയ്യ ഇര്‍ഫാനി (ഓര്‍ഗനൈസിംഗ്), അബ്ദുല്‍ ബാരി പട്ടുവം (രിസാല), കബീര്‍ കെ സി (ഫിനാന്‍സ്), ഹനീഫ ബാലുശ്ശേരി (സ്റ്റുഡന്റ്സ്), മുഹമ്മദലി ചാലില്‍ (കലാലയം), മുഹ്്യിദ്ദീന്‍ ബുഖാരി (വിസ്ഡം) എന്നിവരെ തിരഞ്ഞെടുത്തു.
ആര് എസ് സി ഗള്‍ഫ് കൗണ്‍സില്‍ സംഘടനാ കണ്‍വീനര്‍ അലി അക്ബര്‍ പുനസംഘടനക്ക് നേതൃത്വം നല്കി.
ദുബൈയില്‍ നടന്ന ദേശീയ സംഗമം ചെയര്മാന് അബ്ദുല്‍ ഹയ്യ് അഹ്സനിയുടെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് നാഷണല്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി ഉദ്ഘാടനം ചെയ്തു.
ജനറല്‍ കണ്‍വീനര്‍ ശമീം കെ ജനറല്‍ റിപ്പോര്‍ട്ടും അബൂബക്കര്‍ അസ്ഹരി, അഹ്മദ് ശെറിന്‍, സകരിയ്യ ഇര്‍ഫാനി, മുഹമ്മദലി തിരൂര്‍, കബീര്‍ കെ സി, അബദുല്‍ ബാരി പട്ടുവം, മുസ്തഫ ഇ കെ എന്നിവര്‍ ഉപസമിതി റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ് അലി സഖാഫി, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അശ്റഫ് മന്ന ആശംസകള്‍ നേര്‍ന്നു.