Connect with us

Gulf

പവര്‍ ബോട്ട് ലോക മത്സര പരമ്പരയുടെ ഫൈനല്‍ അബുദാബിയില്‍

Published

|

Last Updated

ദുബൈ: എക്‌സ്‌ക്യാറ്റ് പവര്‍ ബോട്ട് ലോക മത്സര പരമ്പരയുടെ അവസാന പാദത്തിന് അബുദാബി ആതിഥ്യമരുളും. ഈ വര്‍ഷം ഒടുവിലാണ് ബോട്ട് മത്സരം. കഴിഞ്ഞ വര്‍ഷം ദുബൈ ആതിഥ്യമരുളിയിരുന്നു.
അബുദാബി ഇന്റര്‍നാഷനല്‍ മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബും ദുബൈ ഇന്റര്‍നാഷനല്‍ മറൈന്‍ ക്ലബ്ബും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest