Connect with us

Ongoing News

പത്താമൂഴത്തില്‍ ഒന്നാം സ്ഥാനം

Published

|

Last Updated

കോഴിക്കോട്: തുടര്‍ച്ചയായി പത്തു വര്‍ഷം കൗമാരോത്സവത്തില്‍ മാറ്റുരക്കാന്‍ ഭാഗ്യമുണ്ടായിട്ടും ഒന്നാമതെത്താനാകാതെ പോയതിന്റെ വിഷമത്തിലായിരുന്നു പാലക്കാട് നെല്ലിപ്പുഴ ഡി എച്ച് സ്‌കൂള്‍. എന്നാല്‍, ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ ഇത്തവണ ഒന്നാമതെത്തിയാണ് ഒരു ദശാബ്ദത്തോളം നീണ്ട കാത്തിരിപ്പിന് നെല്ലിപ്പുഴയുടെ കൗമാരങ്ങള്‍ വിരാമമിട്ടത്. കഴിഞ്ഞ വര്‍ഷം നേടിയ മൂന്നാം സ്ഥാനമായിരുന്നു സ്‌കൂളിന്റെ ഇതുവരെയുള്ള മികച്ച നേട്ടം.
സജാദ്, ഇഷാം, ശാമില്‍, ജാഷിര്‍, സാദിഖ്, ആദില്‍, ഷമീര്‍, ഫൈസല്‍, ബാദുഷ, ഷിയാദ് എന്നിവരങ്ങുന്ന സംഘമാണ് ആമീനന്‍ നബിയോരിന്‍ മദ്ഹ്”ചൊല്ലി വട്ടപ്പാട്ടില്‍ ഒന്നാമതെത്തിയത്.

---- facebook comment plugin here -----

Latest