Connect with us

Thrissur

ഗാന്ധി സന്ദര്‍ശന സ്മൃതിയാത്ര നടത്തി

Published

|

Last Updated

ഗുരുവായൂര്‍: മഹാത്മാ ഗാന്ധി ഗുരുവായൂര്‍ സന്ദര്‍ശിച്ചതിന്റെ 81ാം വാര്‍ഷീകം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഗുരുവായൂര്‍- പൂക്കോട്- തൈക്കാട് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സന്ദര്‍ശന സ്മൃതി യാത്ര നടത്തി. സ്മൃതി യാത്ര പടിഞ്ഞാറെ നടയില്‍ ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ഒ കെ ആര്‍ മണികണ്ഠന് ഡി സി സി ട്രഷറര്‍ പി കെ അബൂബക്കര്‍ ഹാജി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നഗരസഭാ ലൈബ്രറി വളപ്പിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ നടന്ന സന്ദര്‍ശന സ്മൃതി സദസ്സ് പി എ മാധവന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ജോയ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ജനു ഗുരുവായൂര്‍, സി പി നായര്‍, വി കെ കൃഷ്ണന്‍, വി വേണുഗോപാല്‍, പ്രൊഫ. പി കെ ശാന്തകുമാരി, എം വി ലോറന്‍സ്, കെ പി എ റശീദ്, ആര്‍ രവികുമാര്‍, ശശി വാറണാട്ട്, പി യതീന്ദ്രദാസ്, എ പി മുഹമ്മദുണ്ണി, ആര്‍ എന്‍ കുഞ്ഞുമുഹമ്മദ്, ലത പ്രേമന്‍, നിഖില്‍ ജി കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ആര്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ ജി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി ജി ജിതിന്‍, വിപിന്‍ വലേങ്കര, അനീഷ്, കെ കെ അരുണ്‍, കെ സുധീഷ്, ഗീത പ്രേമദാസ് സംസാരിച്ചു.

Latest