Connect with us

Kozhikode

'സമ്പൂര്‍ണം കൊടുവള്ളി' രണ്ടാം ഘട്ടത്തിന് അന്തിമരൂപമായി

Published

|

Last Updated

കൊടുവള്ളി: മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി കുഞ്ഞായിന്‍ നടപ്പാക്കിയിരുന്ന സമ്പൂര്‍ണം കൊടുവള്ളി സമഗ്ര വികസന പദ്ധതി “രണ്ടാം ഘട്ടത്തിന് കൊടുവള്ളി ഡിവിഷനില്‍ അന്തിമരൂപം നല്‍കി. മുഴുവന്‍ വീടുകളിലും വൈദ്യുതി, സമഗ്ര റോഡ് വികസനം, കുടിവെള്ളം എത്തിക്കല്‍, സമ്പൂര്‍ണ സാക്ഷരത, സമഗ്ര ആരോഗ്യപദ്ധതി, അലോപ്പതി, ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍, നേത്രപരിശോധന, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പുകള്‍, നിര്‍ധന രോഗികള്‍ക്ക് വൈദ്യസഹായം, പട്ടികജാതി, വര്‍ഗ രോഗികള്‍ക്ക് സാമ്പത്തിക സഹായം, സമഗ്ര കാര്‍ഷിക വികസനം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, ക്ഷീരകര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ്, സമഗ്ര നാളികേര വികസന പദ്ധതി, ഉത്പാദക സംഘരൂപവത്കരണം, നീരാ ടാപ്പിംഗ് പരിശീലനം, തെങ്ങ് കയറ്റ പരിശീലനം, ചെറുകിട വ്യവസായ പ്രോത്സാഹനം, അങ്കണ്‍വാടികള്‍ക്ക് നവജീവല്‍ പദ്ധതി, സ്വയം തൊഴില്‍ പരിശീലനം, സൗജന്യ ഡി ടി പി, ടൈലറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി പരിശീലനം, സമ്പൂര്‍ണ ശുചിത്വ പദ്ധതി എന്നിവയാണ് രണ്ടാം ഘട്ടമായി നടപ്പാക്കുക.
പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. സുരേഷ് പെരുവില്ലി അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ അംഗം പി പി കുഞ്ഞായിന്‍ ഉദ്ഘാടനം ചെയ്തു. കെ പി അയമ്മദ്കുട്ടി മാസ്റ്റര്‍ സ്വാഗതവും ജോണി മാത്യു നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest