Connect with us

Palakkad

മെഡിക്കല്‍ കോളജ് നിയമനം: ബി ജെ പി വിജിലന്‍സ് കോടതിയെ സമീപിക്കും

Published

|

Last Updated

പാലക്കാട്: മെഡിക്കല്‍കോളേജിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി വിജിലന്‍സ് കോടതിയെ സമീപിക്കും. അടുത്തയാഴ്ചതന്നെ തൃശ്ശൂരിലെ വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ചെയ്യുമെന്ന് ബി ജെ പി പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അറിയിച്ചു.
മെഡിക്കല്‍കോളേജില്‍ നടത്തിയ നിയമനത്തില്‍ അഴിമതിയുണ്ടെന്നുകാട്ടി ബി ജെ പി കോടതിയെ സമീപിച്ചിരുന്നെങ്കിലും സര്‍വീസ് മാറ്ററായി പരിഗണിക്കാന്‍ പറഞ്ഞ് തള്ളുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുന്നത്.
സര്‍ക്കാരിന്റെ പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജ്, സൊസൈറ്റിക്ക് കൈമാറിയ നടപടി റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നിയമനങ്ങള്‍ പി എസ സി ക്ക് വിടണമെന്നുമാണ് ബി ജെ പി ആവശ്യപ്പെടുന്നത്.
ഇതിനിടെ, ഫാക്കല്‍റ്റിയുടെ കുറവുകാരണം മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം കിട്ടുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്. മെഡിക്കല്‍കോളേജിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ജില്ലാ ആശുപത്രിയിലെ 25ലധികം ഡോക്ടര്‍മാര്‍ സമ്മതമറിയിച്ചിരുന്നതാണ്.
അസി പ്രൊഫസര്‍ തസ്തിക വാഗ്ദാനംചെയ്തതിനെത്തുടര്‍ന്നാണ് ഇവര്‍ ഇതിന് സമ്മതിച്ചത്. എന്നാല്‍, ഇപ്പോള്‍ സീനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതത്രേ. പുറത്തുനിന്ന് നിയമിക്കുന്ന അസി പ്രൊഫസര്‍മാരുടെകീഴില്‍ സീനിയര്‍ റെസിഡന്റായി ജോലിനോക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് പ്രശ്‌നമുണ്ടായത്.
ഈ സാഹചര്യത്തില്‍ അടിയന്തരമായി ഫാക്കല്‍റ്റികളെ നിയമിച്ച് അംഗീകാരത്തിനായി വീണ്ടും അപേക്ഷ സമര്‍പ്പിക്കാനാണ് അധികൃതരുടെ ശ്രമം.