Pathanamthitta
എസ് എസ് എഫ് പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍
പത്തനംതിട്ട: നവചക്രവാളത്തിലേക്ക് ധാര്‍മിക ചുവട് എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച എസ് എസ് എഫ് പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അശ്റഫ് അഹ്സനി ആനക്കര ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഷീദ് മുസ്ലിയാര്, അനസ് പൂവാലംപറമ്പ്, സലാഹുദ്ദീന് മദനി, അശ്റഫ് ഹാജി ഏഴംകുളം, എ പി മുഹമ്മദ് അഷ്ഹര്‍, സുനീര്‍ അലി സഖാഫി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍ അബ്ദുല്‍ സലാം സഖാഫി (പ്രസി.) നിസാമുദ്ദീന്‍ നിരണം (ജന. സെ.) സുധീര്‍ എ (ട്രഷ.), മുഹമ്മദ് ഷംനാദ് അസ്ഹരി, നിസാര്‍ എം എ (വൈ.പ്രസി.), മുഹമ്മദ് സാജിദ്, ശമീര്‍ പി എ (ജോ.സെക്ര.), മുഹമ്മദ് സാലിഹ് (ക്യാമ്പസ് സെക്രട്ടറി.)
---- facebook comment plugin here -----