Connect with us

First Gear

കാര്‍ വില വര്‍ധിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ പ്രശസ്ത കാര്‍ കമ്പനികള്‍ വിവിധ മോഡല്‍ കാറുകളുടെ വില ഉയര്‍ത്തി. ജനറല്‍ മോട്ടോഴ്‌സ്, മാരുതി സുസുക്കി ഇന്ത്യ, ഹ്യൂണ്ടായ്, എന്നീ കമ്പനികളാണ് വില ഉയര്‍ത്തിയത്. എക്‌സൈസ് തീരുവ ആനുകൂല്യം പിന്‍വലിച്ചത് കൂടി കണക്കിലെടുത്താണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.

ജനറല്‍ മോട്ടോഴ്‌സിന്റെ വിവിധ മോഡലുകള്‍ക്ക് 15,000 രൂപ മുതല്‍ 61,000 രൂപ വരെ വില ഉയരും. ഹ്യൂണ്ടായ് വിവിധ മോഡലുകള്‍ക്ക് 15,000 മുതല്‍ 1.27 ലക്ഷം രൂപ വരെയാണ് വര്‍ധിപ്പിച്ചത്. മാരുതി 7850 മുതല്‍ 31,600 രൂപ വരെയാണ് വിവിധ മോഡലുകളുടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

Latest